ബൂലോകത്ത് ഇടയ്ക്കിടയ്ക്ക് പൊങ്ങിവരുന്ന ചര്ച്ചയാണല്ലോ, ജാതി വ്യവസ്ഥിതി, പിന്നോക്കാവസ്ഥ, സംവരണം, ക്രീമിലയര്‍ തുടെങ്ങിയ കടം-കഥകള്‍. പലരും പല ഉത്തരങ്ങള്‍ പറയും, ചിലര്‍ വികാരം കൊള്ളും, ചിലര്‍ ചീത്ത വിളിക്കും മറ്റു ചിലര്‍ രാഷ്ട്രീയം കളിക്കും. എന്തായാലും കടം-കഥയുടെ ഉത്തരം ആരും കണ്ടെത്തിയതായി തോന്നുന്നില്ല. എന്നെക്കൊണ്ട് ഒട്ടു ഒക്കുമെന്നും തോന്നുന്നില്ല. എങ്കിലും ഉത്തരത്തിനു ചില 'ക്ലൂ' തരാന്‍ പറ്റിയേക്കും. എന്റെ ക്ലൂ, എന്റെ 'പൂതി' മാത്രമാണെന്ന് അറിവാവുന്നവര്‍ മെയിലില്‍ മാത്രം തെറി വിളിക്കാന്‍ താല്പര്യപ്പെടുന്നു. രണ്ടു 'പെട' കിട്ടിയാലും ആരും കണ്ടില്ലേല്‍ (ദുര:)അഭിമാനപ്രശ്നം ഉണ്ടാവില്ലല്ലോ... അഭ്യര്‍ദ്ധന ആണേ...
പിന്നോക്കാവസ്ഥ എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം വരിക ജാതിവ്യവസ്ഥിതി ആണ്. ജാതിവ്യവസ്ഥിതിയെ ഹിന്ദു മതത്തിന്റെ കുഴപ്പമായി ചിലര്‍ കാണുന്നുണ്ട്. ഒരു വീക്ഷണത്തില്‍ നോക്കുമ്പോള്‍ ശരിയായി തോന്നുകയും ചെയ്യും. വര്‍ണ്ണ വ്യവസ്ഥിതികള്‍, തൊഴിലുകളെ അനുസരിച്ച് ഉച്ച നീചത്വങ്ങള്‍ എന്ന് വിളിക്കുന്ന സമൂഹത്തിലെ 'ക്ലാസ്' സിസ്റ്റം, തോട്ടുകൂടായിമ, പഠിക്കാനുള്ള സ്വാതന്ത്ര്യമില്ലായിമ തുടെങ്ങിയ ധാരാളം വ്യവസ്ഥിതികള്‍ ഉണ്ടായിരുന്നു, നമ്മുടെ നാട്ടില്‍. അതില്‍ പലതും ഹൈന്ദവ സംസ്കാരത്തിന്റെ നെടും തൂണുകളായിട്ടുള്ള ഗ്രന്ഥങ്ങളിലും ദൃശ്യമാണ്, അവ ശീലിച്ചിരുന്നതുമാണ്. നിഷേധിക്കാനല്ല, അവ എന്തുകൊണ്ട് ഉണ്ടായി, ശീലിച്ചിരുന്നു എന്ന് വിശദീകരിക്കാനാണ് ശ്രമിക്കുന്നത്. അവയെ ഹിന്ദു 'മതവുമായി' കൂട്ടിക്കെട്ടുന്നിടത്താണ് ഒരു പാളിച്ച. കാരണം ഹിന്ദു എന്നത് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു സംസ്കാരമാണ്, കൂട്ടായിമയാണ്, ഒരു കെട്ടു വിശ്വാസങ്ങളും ചിന്തകളും ആണ്. അതിനു പിന്‍ബലം നല്‍കുന്നത് കഥകളും, വിശ്വാസങ്ങളും, പുരാണങ്ങളും, ഉപനിഷത്തുക്കളും, പല പണ്ഡിതരുടെ ചിന്തകളും ഒക്കെയാണ്. അതില്‍ ചരിത്രത്തിലെ പല സംഗതികളും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ, ജാതി വ്യവസ്ഥിതികളും അന്നത്തെ സാമൂഹിക വ്യവസ്ഥിതികളും അന്നത്തെ ചിന്തകളിലും എഴുത്തുകളിലും വിശ്വാസങ്ങളിലും മുഴച്ചു നില്‍ക്കുന്നു. അത്തരം വ്യവസ്ഥിതികള്‍ ഉണ്ടായത് ഈ ചിന്തകളും വിശ്വാസങ്ങളും കൊണ്ടാണോ എന്നത് പോലെ ചിന്തിക്കാവുന്നതാണ്, ഇത്തരം വ്യവസ്ഥിതികള്‍ ചിന്തകളെയും വിശ്വാസങ്ങളെയും സ്വാധീനിച്ചിട്ടുണ്ടോ എന്നത്. എന്റെ നിഗമനത്തില്‍ ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നപോലെ വ്യവസ്ഥിതികള്‍ വിശ്വാസങ്ങളെയും, വിശ്വാസങ്ങള്‍ വ്യവസ്ഥിതികളേയും പരസ്പരം സ്വാധീനിച്ചിരിക്കാനാണ് സാധ്യത കൂടുതല്‍.
മറ്റൊരു പാളിച്ചയാണ്, ഇന്നത്തെ സദാചാര-സാമൂഹിക-സാമ്പത്തിക ചിന്തകള്‍ കൊണ്ട് 2000-ഇല്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സദാചാര-സാമൂഹിക-സാമ്പത്തിക കാര്യങ്ങളെ വിലയിരുത്തുന്നത്. ഉദാഹരണം പറഞ്ഞാല്‍ ഇന്ന് ഭൂരിപക്ഷം ആള്‍ക്കാര്‍ അനുകൂലിക്കുന്ന വിവാഹം എന്ന ഏര്‍പ്പാട് 200 വര്ഷം കഴിയുമ്പോള്‍ ഒരു അനാചാരമായി കൂടുതല്‍ മനുഷ്യരും കരുതിയേക്കാം. ഇപ്പോള്‍ തന്നെ വിദേശ രാജ്യങ്ങളില്‍ നല്ല വിറ്റു വരവുള്ള ചൂടപ്പം മാത്രമാണ് വിവാഹിതരേത കുടുംബങ്ങള്‍ എന്ന് കൂടി മനസ്സിലാക്കുമ്പോള്‍. അതായത് ഈ വ്യവസ്ഥിതികള്‍ 2000 വര്‍ഷങ്ങള്‍ക്കു പിന്നോട്ട് ചിന്തിച്ചാല്‍ ഉണ്ടാകാവുന്ന വത്യാസങ്ങള്‍ എന്താവും?? അങ്ങനെ ചിന്തിച്ചാലെ ശരിയായ ചിത്രം ലഭിക്കൂ.. പണ്ട് അടിമത്തം പോലുള്ളവ ലോകത്തിന്റെ പലയിടങ്ങളിലും നിലനിന്നിരുന്നു എന്നതുകൂടി ചേര്‍ത്ത് വായിക്കുക, അവ ഇല്ലാതായിട്ട് വര്‍ഷങ്ങള്‍ അധികം ആയിട്ടുമില്ല. അപ്പോള്‍ ആ വ്യവസ്ഥിതികള്‍ അന്നത്തെ രീതികള്‍ മാത്രമായിരുന്നു, അന്നത്തെ സദാചാരമൂല്യങ്ങള്‍ മാത്രമായിരുന്നു എന്ന് കാണാം. ഇത്തരം മോശപ്പെട്ട വ്യവസ്ഥിതികള്‍ക്ക് ആരെ പഴി പറയും എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടുകയും ചെയ്യും. മനുഷ്യന്‍ എന്ന ജീവി വര്‍ഷങ്ങള്‍ കഴിയും തോറും ചിന്താഗതികള്‍ മാറ്റുന്നവ ആണെന്ന് ഞാന്‍ പറയാതെ അറിയാമല്ലോ. അതേസമയം ഇടിപിടീന്ന് ചിന്തകളെയോ രീതികളെയോ പിടിവിടുകയും ഇല്ല. അതുകൊണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ചിന്തകള്‍, വ്യവസ്ഥിതികള്‍ മാറുന്നു.. പെട്ടന്ന് മാറ്റാനോ, മാറ്റം ഇല്ലാതിരിപ്പിക്കാനൊ ദൈവം തമ്പുരാന്‍ കല്പ്പിച്ചാലും സാധിക്കുകയും ഇല്ല. ആ മാറ്റങ്ങള്‍ നല്ലതിലോട്ടു മാത്രമാക്കാന്‍ ശ്രമിക്കുക മാത്രമാണ് ഒരു വ്യക്തിക്കോ സമൂഹത്തിനോ ചെയ്യാന്‍ സാധിക്കൂ..
മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ ആരംഭിച്ച ആണ് മുതല്‍ ആരംഭിച്ചതാണ് ഇപ്പോളും ഒഴിച്ച് കൂടാനാവാത്ത ചൂഷണങ്ങളും അടിച്ചമര്‍ത്തലുകളും. അവ പല രൂപത്തില്‍ ഭാവത്തില്‍ അന്നും ഇന്നും എന്നും കാണപ്പെടും. അതിന്റെ ഒരു രൂപം മാത്രമാണ് എന്റെ കാഴ്ചപ്പാടില്‍ ജാതിവ്യവസ്ഥിതിയും. അത്തരം വ്യവസ്ഥിതികള്‍ ഇന്നും നമ്മുടെ ഇടയിലും ഉണ്ട് എന്നത് രസകരമായ വസ്തുതയുമാണ്. ഉദാഹരണമായി, ഒരു സ്ഥാപനത്തിലെ ജോലിക്കാരെ അവരുടെ ജോലിക്കനുസരിച്ചു, അവരുടെ വിദ്യാഭ്യാസം അനുസരിച്ച്, അവര്‍ക്കുള്ള ശമ്പളം അനുസരിച്ച് ക്ലാസ് ഒന്ന് മുതല്‍ പൂജ്യം വരെ തിരിച്ചിട്ടില്ലേ? അതിനെ നാം എന്തുവിളിക്കും? എന്തുവിളിച്ചാലും അതൊക്കെ ഒരുതരത്തില്‍ ഉച്ച-നീചത്വങ്ങളെ പോലെ വര്‍ത്തിക്കുന്നില്ലേ? ഒരു തൂപ്പുകാരനായി ജോലി ചെയ്യുന്നവനെ പരിഷ്ക്കാരിയും നല്ലവനുമായ മാനേജര്‍ അകറ്റി നിര്‍ത്തുന്നില്ലേ? അതിനെ തോട്ടുകൂടായിമയുടെ പുതിയ ഉദാഹരണമായി വ്യാഘ്യാനിച്ചാല്‍ എന്ത് ഉത്തരം നല്‍കും? മുതലാളിയായ ഒരു പഴയ പിന്നോക്കക്കാരന്‍ അവന്റെ വീട്ടില്‍ 'തോട്ടിപ്പണി'ക്ക് (ഇന്നതില്ല, കേരളത്തില്‍ എങ്കിലും..)വരുന്ന സ്വജാതിയില്‍ പെട്ട പണിക്കാരനെ മണിമാളികയില്‍ കയറ്റി സല്ക്കരിക്കുമോ? ഇല്ലല്ലോ.. പറഞ്ഞു വരുന്നത് ജാതി എന്നത് പണ്ട് 'സിമ്പോളിക്ക്' ആയ ഒന്നായിരുന്നു..ആണ്.. അത്തരം 'സിമ്പോളിക്ക്' ആയിട്ടുള്ള ഇന്നത്തെ പലതും, പലരും കണ്ണടക്കുന്ന, കുഴപ്പമില്ല എന്ന് കരുതുന്നതിനെതിരെ നാളത്തെ ജനം പ്രതികരിക്കും, ഇന്നത്തെ ദൂഷ്യഫലങ്ങളായി... അന്ന് ഇന്നത്തെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളോ രാഷ്ട്രീയ പാര്‍ട്ടികളോ ഒക്കെയാവും പ്രതിക്കൂട്ടില്‍.
പ്രധാനമായി പറഞ്ഞുവന്നത്, പഴയതും പുതിയതുമായുള്ള പിന്നോക്കാവസ്ഥക്ക് ഉത്തരവാദികള്‍ ആര് എന്നതാണ്. അവ കണ്ടെത്തുക എളുപ്പമല്ലെന്ന് മുകളില്‍ വിശദീകരിച്ചതില്‍ നിന്നും ഉള്‍ക്കൊള്ളും എന്ന് കരുതുന്നു. പഴയ ജന്മികള്‍ പോയി പുതിയ ജന്മികള്‍ വന്നു, രാജഭരണങ്ങള്‍ മാറി ജനാധിപത്യം നിലവില്‍ വന്നു, ജാതി വ്യവസ്ഥിതിക്കെതിരെ, പിന്നോക്കാവസ്ഥക്കെതിരെ സര്‍ക്കാരുകള്‍ നടപടി എടുത്തു.. പക്ഷെ പിന്നോക്കാവസ്ഥക്ക് എന്തെ അതിനനുസരിച്ച് മാറ്റങ്ങള്‍ വരാത്തത്? കാരണം ചികയുമ്പോള്‍ പിന്നോക്കാവസ്ഥ എന്നത് പെട്ടന്ന് മാറ്റാന്‍ ശ്രമിച്ചാല്‍ നടക്കില്ല എന്നതൊരു വസ്തുതയായി മനസ്സിലാക്കാം. അതുകൊണ്ട് അവയെ ഇല്ലാതാക്കുന്ന സംവരണം ഒക്കെ നിര്‍ത്തണം എന്നൊന്നും വായിച്ചെടുക്കരുത്. വസ്തുതകള്‍ പറഞ്ഞു എന്ന് മാത്രം. അതായത് ശരാശരി സാമൂഹികമായി ഉയര്‍ന്ന ആള്‍ക്കാര്‍ ചിന്തിക്കുന്നത് പോലല്ല അതില്‍ താഴെ നില്‍ക്കുന്നവര്‍ ചിന്തിക്കുക, പെരുമാറുക എന്ന് മനസ്സിലാക്കാം. മൂലകാരണം വിദ്യാഭ്യാസത്തിന്റെ കുറവ്, അവന്‍ ഇടപെടുന്ന സമൂഹത്തിലെ പൊതു രീതികള്‍, ചിന്തകള്‍ ഒക്കെയാണ്. അവന്‍ സ്വായത്തമാക്കുന്നത്, ചിന്തിക്കുന്നത് മിക്കവാറും അവന്റെ ചുറ്റുപാടുകളില്‍ നിന്നുമാകും. ഉദാഹരണത്തിന് കാടുകളില്‍ ജീവിതം ചിലവഴിക്കുന്ന ഒരുവന്, സമ്പാദ്യശീലമോ, വിദ്യാഭ്യാസത്തിന്റെ പ്രസക്തിയോ, സംവരണമോ, അവന്റെ പിന്നോക്കാവസ്ഥയോ ഒന്നും മനസ്സിലാക്കാന്‍ സാധിച്ചെന്നു വരില്ല, എത്ര ശ്രമിച്ചാലും. അവനു പട്ടിണി ഇല്ലാതെ ജീവിക്കുക, കള്ളു കുടിക്കുക തുടെങ്ങിയ (നമ്മള്‍ നോക്കുമ്പോള്‍) ചെറിയ ആഗ്രഹങ്ങള്‍ മാത്രമേ കാണൂ. അതില്‍ കൂടുതല്‍ ആഗ്രഹങ്ങള്‍ കുത്തിവക്കാന്‍ ശ്രമിച്ചാല്‍, അതിനു ശ്രമിക്കുന്നവനെ അവന്‍ കുത്തി എന്നുവരും! അതുകൊണ്ടാണ്, അബോര്‍ജിനല്സിനെ ആസ്ത്രേലിയക്കാര്‍ ഒന്നിനും നിര്‍ബന്ധിക്കാതെ അവരുടെ ആവാസവ്യവസ്ഥിതിയില്‍ ജീവിക്കാന്‍ അനുവദിക്കുന്നത്. ഇവിടുത്തെ ആദിവാസികളെ അങ്ങനെ വിടണം എന്ന് വാദിക്കുകയല്ല, വേറിട്ടൊരു ചിന്ത ഷയര്‍ ചെയ്തു എന്ന് മാത്രം.
പണ്ട് ചൂഷണങ്ങള്‍, വിലക്കുകള്‍ പലവിധം ഉണ്ടായിരുന്നപ്പോള്‍ ഉയരാന്‍ ആഗ്രഹിച്ചിരുന്നവന് അതിനു സാധിച്ചിരുന്നില്ല. ഇന്ന് നമ്മള്‍ ഉയരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാധ്യതകളും സഹായങ്ങളും തുറന്നിട്ടിരിക്കുന്നു. അതായത് ഇന്നും ഉയരാന്‍ ശ്രമിക്കുന്നവര്‍ക്കെ സാധ്യതകളും സഹായങ്ങളും പ്രയോജനപ്പെടുന്നുള്ളൂ.. അല്ലാത്തവര്‍ താഴെക്കിടയില്‍ തന്നെ കിടക്കും, ഉയരാന്‍ ആഗ്രഹിക്കുന്ന ജനത ഉണ്ടാകുന്നത് വരെ. അത്തരം ഉയര്ച്ചകള്‍ക്കായി അവരെ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക, ഫലം കുറവാണെങ്കിലും അല്ലെങ്കിലും. താഴെക്കിടയില് ജീവിക്കുകയും ഉയരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്കാണല്ലോ സഹായങ്ങളും സംവരണവും കൊടുക്കേണ്ടത്. അതിന്റെ അടിസ്ഥാനം എന്താവണം എന്ന് ചോദിച്ചാല്‍ എന്റെ അഭിപ്രായത്തില്‍ ജാതി ആകാന്‍ പാടില്ല. അതിനു ഞാന്‍ കാണുന്ന കാരണങ്ങള്‍ പലതാണ്..
1. പിന്നോക്കാവസ്ഥ എന്നതിന് ജാതിയുമായി നേരിട്ട് ബന്ധം ഇല്ല.
2. ജാതി അടിസ്ഥാനമായി സംവരണം നിലനിര്‍ത്തിയാല്‍ പഴയ ജാതിവ്യവസ്ഥിതി മറ്റൊരു രീതിയില്‍ തുടരുന്നതിന് തുല്യമാണ്.
3. ഇപ്പോള്‍ ഹിന്ദുക്കളില്‍ മാത്രമേ ജാതിവ്യവസ്ഥിതി ഉള്ളു എന്ന നിലയിലാണ് സംവരണം കൊടുക്കുന്നത്, മതം മാറിയാല്‍ സംവരണം നഷ്ടപ്പെടുന്നു.
4. സംവരണത്തിന്റെ ആനുകൂല്യം കിട്ടുന്ന വരേണ്യവര്‍ഗങ്ങള്‍ ക്രീമിലയര്‍ പരുധി കൂട്ടണം എന്നാവശ്യപ്പെടും.
5. സമ്പത്തിന്റെ അടിസ്ഥാനത്തില്‍ പല തട്ടുകളായി തരം തിരിച്ചാല്‍ ഏറ്റവും താഴെക്കിടയില്‍ ഉള്ള പാവപ്പെട്ടവരുടെ 'ക്വാട്ടയില്‍' ആളില്ലെങ്കില്‍ അത് തൊട്ടു മുകളിലത്തെ തട്ടിലോട്ടു കൈമാറാം.
6. സംവരണത്തിന്റെ പരുധിയില്‍ വരുന്ന പാവങ്ങളുടെ ആനുകൂല്യങ്ങള്‍ അതേ ജാതിയില്‍ പെട്ട സമ്പന്നര്‍ കൈവശപ്പെടുത്തുന്നതു തടയാം.
7. സംവരണത്തിന്റെ പരുധിയില്‍ വരാത്ത ജാതിയില്‍ പെട്ട പാവങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടും. സമരങ്ങളും, തര്‍ക്കങ്ങളും, ഏറ്റുമുട്ടലുകളും ഒഴിവാക്കാം. ഇപ്പോള്‍ തന്നെ, മുസ്ലിങ്ങള്‍ക്കും, മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കും സംവരണം വേണമെന്ന് ആവശ്യപ്പെടുന്നുണ്ടല്ലോ, അവ ഇല്ലാതാക്കാം.
8. ജാതീയമായ അനേകം വിഭാഗങ്ങള്‍, പണമുള്ളവന്‍ ഇല്ലാത്തവന്‍ എന്ന രണ്ടു തട്ടുകള്‍ മാത്രമായി ചുരുങ്ങും.
9. മനുഷ്യരില്‍ ജാതീയമായ ഇന്ഫീരിയോരിറ്റി കൊമ്പ്ലെക്സും സുപീരിയോരിറ്റി കൊമ്പ്ലെക്സും കുറക്കാന്‍ സഹായിക്കും.
10. ആനുകൂല്യങ്ങള്‍ കിട്ടുന്നതിനനുസരിച്ച് പിന്നോക്കക്കാര്‍ സമ്പത്തിന്റെ മേല്‍ത്തട്ടില്‍ എത്തുകയും പിന്നീടുള്ള ആനുകൂല്യങ്ങള്‍ അത്യാവശ്യം ഉള്ളവര്‍ക്ക് ഉപകാരപ്പെടുകയും ചെയ്യും.
11. ആനുകൂല്യങ്ങള് കൂടുതല്‍ ശാസ്ത്രീയമാകും, ഫലപ്രദമാകും.
12. രാഷ്ട്രീയമായ കൈകടത്തലുകള്‍ കുറക്കാന്‍ സാധിക്കും.
Wednesday, July 1, 2009
Subscribe to:
Post Comments (Atom)

18 ഉപദേശങ്ങള്‍:
1. പിന്നോക്കാവസ്ഥ എന്നതിന് ജാതിയുമായി നേരിട്ട് ബന്ധം ഇല്ല.
2. ജാതി അടിസ്ഥാനമായി സംവരണം നിലനിര്‍ത്തിയാല്‍ പഴയ ജാതിവ്യവസ്ഥിതി മറ്റൊരു രീതിയില്‍ തുടരുന്നതിന് തുല്യമാണ്.
3. ഇപ്പോള്‍ ഹിന്ദുക്കളില്‍ മാത്രമേ ജാതിവ്യവസ്ഥിതി ഉള്ളു എന്ന നിലയിലാണ് സംവരണം കൊടുക്കുന്നത്, മതം മാറിയാല്‍ സംവരണം നഷ്ടപ്പെടുന്നു.
4. സംവരണത്തിന്റെ ആനുകൂല്യം കിട്ടുന്ന വരേണ്യവര്‍ഗങ്ങള്‍ ക്രീമിലയര്‍ പരുധി കൂട്ടണം എന്നാവശ്യപ്പെടും.
5. സമ്പത്തിന്റെ അടിസ്ഥാനത്തില്‍ പല തട്ടുകളായി തരം തിരിച്ചാല്‍ ഏറ്റവും താഴെക്കിടയില്‍ ഉള്ള പാവപ്പെട്ടവരുടെ 'ക്വാട്ടയില്‍' ആളില്ലെങ്കില്‍ അത് തൊട്ടു മുകളിലത്തെ തട്ടിലോട്ടു കൈമാറാം.
6. സംവരണത്തിന്റെ പരുധിയില്‍ വരുന്ന പാവങ്ങളുടെ ആനുകൂല്യങ്ങള്‍ അതേ ജാതിയില്‍ പെട്ട സമ്പന്നര്‍ കൈവശപ്പെടുത്തുന്നതു തടയാം.
7. സംവരണത്തിന്റെ പരുധിയില്‍ വരാത്ത ജാതിയില്‍ പെട്ട പാവങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടും. സമരങ്ങളും, തര്‍ക്കങ്ങളും, ഏറ്റുമുട്ടലുകളും ഒഴിവാക്കാം.
8. ജാതീയമായ അനേകം വിഭാഗങ്ങള്‍, പണമുള്ളവന്‍ ഇല്ലാത്തവന്‍ എന്ന രണ്ടു തട്ടുകള്‍ മാത്രമായി ചുരുങ്ങും.
9. മനുഷ്യരില്‍ ജാതീയമായ ഇന്ഫീരിയോരിറ്റി കൊമ്പ്ലെക്സും സുപീരിയോരിറ്റി കൊമ്പ്ലെക്സും കുറക്കാന്‍ സഹായിക്കും.
10. ആനുകൂല്യങ്ങള്‍ കിട്ടുന്നതിനനുസരിച്ച് പിന്നോക്കക്കാര്‍ സമ്പത്തിന്റെ മേല്‍ത്തട്ടില്‍ എത്തുകയും പിന്നീടുള്ള ആനുകൂല്യങ്ങള്‍ അത്യാവശ്യം ഉള്ളവര്‍ക്ക് ഉപകാരപ്പെടുകയും ചെയ്യും.
11. ആനുകൂല്യങ്ങള് കൂടുതല്‍ ശാസ്ത്രീയമാകും, ഫലപ്രദമാകും.
12. രാഷ്ട്രീയമായ കൈകടത്തലുകള്‍ കുറക്കാന്‍ സാധിക്കും.
സതേ,
താങ്കളുടെ വളരെ നിഷ്ക്കളങ്കവും ലളിതവും ഋജുവുമായ മനോഭാവത്തെ അഭിനന്ദിക്കുന്നു.പല സന്ദര്‍ഭങ്ങളിലും വിമര്‍ശിച്ചത് അസ്ഥാനത്തായിപ്പോയി എന്നോര്‍ക്കുമ്പോള്‍ ലജ്ജയും ദു:ഖവും തോന്നുന്നു. ചരിത്രവിശകലനം ഒരു ലളിതമായ പണിയല്ല.കൂടുതലൊന്നും
പറയാന്‍ തോന്നുന്നില്ല.
ആത്മീയതയ്ക്കൊപ്പം ചരിത്രം ചേര്‍ത്ത് വായിച്ചാല്‍ ഗുണം ചെയ്തേക്കും.വളരെ പരിതാപകരം !!!
നിസ്സഹായന്‍,
ചരിത്രവിശകലനം ഒരു ലളിതമായ പണിയല്ല എന്നും ഒരു ബ്ലോഗില്‍ സാധ്യവുമല്ല എന്ന് അറിയാം. മുഴുവന്‍ അരച്ചുകലക്കി പഠിച്ചിട്ടില്ലെങ്കിലും ഉള്ള അറിവ് വച്ച് എന്റെ വീക്ഷണം അവതരിപ്പിക്കുകയും നിര്‍ദേശങ്ങള്‍ മുന്നോട്ടു വക്കുകയും ആണ് ചെയ്തിട്ടുള്ളത്.. താങ്കളെ പോലെ ഉള്ളവര്‍ പക്ഷെ, പിഴവുകള്‍ ചൂണ്ടിക്കാണിക്കണമായിരുന്നു.. അതിനുപോലും അര്‍ഹതയില്ലെങ്കില്‍ ആക്ഷേപഹാസ്യമായി എങ്കിലും ഒന്ന് രണ്ടു പൊയന്റ്സ് പറയാമായിരുന്നു..
വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
പോയിന്റൊന്നും ചൂണ്ടിക്കാണിക്കാന്‍ പറ്റില്ല..താങ്കള്‍ പറഞ്ഞത് മുഴുവന്‍ ആന മണ്ടത്തരവും സവര്‍ണ ഫാസിസത്തിന്റെ "പൂതിയും" ആണ്.. എക്കാലവും മര്‍ദ്ദിത വിഭാഗങ്ങളെ കൂടുതല്‍ ചൂഷണം ചെയ്യാനുള്ള സവര്‍ണ ആര്യ ചിന്താധാരകളുടെ കുടില ബുദ്ധി എന്നല്ലാതെ ഇതിനെ എന്ത് വിളിക്കാന്‍.എന്റെ വകയും ഒരു ലജ്ജയും പരിഹാസവും.. മാടമ്പിത്തരത്തിന്ടെ പട്ടുമെത്തയില്‍ കിടന്നുറങ്ങി ശീലിച്ച താങ്കള്‍ക്ക് ചരിത്രത്തെ വിശകലനം ചെയ്യാന്‍ എന്തവകാശം .. ? അതിനൊക്കെ ഞങ്ങള്‍ അവകാശം ചിലര്‍ക്കൊക്കെ പതിച്ചു നല്‍കിയിട്ടുണ്ട്..അവരല്ലാതെ വേറെ ആരേലും അതിനു ശ്രമിച്ചാല്‍..(വീണ്ടും പുച്ഛവും പരിഹാസവും.. )
". രാഷ്ട്രീയമായ കൈകടത്തലുകള്‍ കുറക്കാന്‍ സാധിക്കും."...താനൊന്നും നന്നാവില്ല. കഞ്ഞികുടിച്ചു പോട്ടടെയ് ..പ്ലീസ് ..
“ വ്യത്യസ്ഥനാമൊരു ------
-----------------സത്യത്തിലാരും തിരിച്ചറിഞ്ഞില്ല....” നിസഹായൻ പറഞ്ഞത് വളരെ ശരി...,
സത മുന്നോട്ട് വച്ചു എന്ന് പറയുന്ന ഈ “ആശയം “ ബല്ല്യനായര് പണ്ടുപറഞ്ഞതുതന്നെ അല്ലെ “സാമ്പത്തിക സംവരണം“ .നമ്മുടെ നടരാജഗുരുക്കൾ, എതിർത്തതും ഈ സംഭവമല്ലെ, ഇന്നത്തെ സംവരണം തുടർന്നാൽ കുറച്ച് പാവപ്പെട്ടവന് (നായർക്കല്ല) കുറച്ച് ഗുണം ചെയ്യും, ബാക്കി കാശുള്ള വള്ളാപ്പളിമാരും, ശിഹാബ് മാരും പിന്നെ പള്ളിക്കൂടത്തിൽ പോയ ദളിതന്മാരും അടിച്ചുമാറ്റും.
സതയുടെ ആശയം പ്രാവർത്തികമാക്കിയാൽ പിന്നെ ഈ “പാവപ്പെട്ടവൻ” ഈവക കാര്യങ്ങൾക്കൊന്നും മെനക്കെടേണ്ടിവരില്ല എന്തുകൊണ്ടാണന്നല്ലെ, സത വീട്ടിൽ ചെല്ലുമ്പോൾ ആ റേഷൻ കാർഡ് എടുത്ത് ഒന്നുനോക്കുക അതിൽ വരുമാനം എന്ന കോളത്തിൽ 150രൂപയ്ക്കും നും350 രൂപയ്ക്കും ഇടയ്ക്കായിരിക്കും സതയുടെ വീട്ടിലെ മാസ വരുമാനം പിന്നെ സതയുടെ രക്ഷകർത്താക്കൾ ഗവ. ജോലിക്കാരാണെങ്കിൽ അവരുടെ യഥാർത്ഥ ശമ്പളം മാത്രം രേഖപ്പെടുത്തിയിരിക്കും വീട്ടിൽ ഉള്ള വരുമാനം ആവിആയി പോകും ഇത് നമ്മുടെ ജനാധിപത്യത്തിലെ വരുമാനം തിട്ടപ്പെടുത്തുന്നതിന്റെ ഭാഗം.!
ഓർത്തു നോക്കു സത, എത്ര വല്ല്യ ആന മണ്ടത്തരം ആണ് സത പറഞ്ഞതെന്ന് അല്ലെങ്കിൽ സാമ്പത്തിക സംവരണത്തിന്റെ വക്തക്കാൾ പറയുന്നതെന്ന്.
പിന്നെ ജാതി വ്യവസ്ഥയുടെ പ്രജനനവും, വിലയിരുത്തലും കൊള്ളാം ....... പോരായമകൾ ഉണ്ടെങ്കിലും “ഊഹം” കുഴപ്പമില്ല പിന്നെ നിരീക്ഷണം ആണ് എന്നൊന്നും പറഞുകളയീല്ലെ സത.... പൊത്തകങ്ങൾ കുറച്ചുകൂടെ റെഫർ ചെയ്യ്, പിന്നെ അർ.എസ്.എസ് കാർ എഴുതിയ ചരിത്രമേ ഞാൻ വായിക്കു എന്ന് വാശിപിടിക്കരുത്....
പ്രവീണ്‍,
അത് തന്നെയാണ് നമ്മുടെ നാടിന്റെ ദുര്യോഗം.. മതേതരത്വത്തിന്റെയും ചരിത്രത്തിന്റെയും മാനുഷികതയുടെയും എല്ലാം മൊത്തക്കച്ചവടം സ്വയം ഏറ്റെടുക്കുകയും മിതവാദി, തീവ്രവാദി, അധിനിവേശശക്തി തുടെങ്ങിയ സര്‍ട്ടിഫിക്കേറ്റു സമ്മാനിക്കുകയും ചെയ്യുന്ന ഒരുകൂട്ടം ചെകുത്താന്മാര്‍ നമ്മുടെ രാജ്യത്തുണ്ട്.. ചരിത്രത്തിനു പുതിയതും രാഷ്ട്രീയത്തിന് യോജിക്കുന്നതുമായി വ്യാഘാനിച്ചു, സ്റ്റഡി ക്ലാസ്സുകള്‍ നടത്തി, സ്വബുദ്ധിയും ചിന്താശേഷിയും അടിയറ പറഞ്ഞ ചിലവരെ പടച്ചു വിടുകയും ചെയ്തു നാട്ടില്‍ ചരിത്രം എന്നത് ചിലരുടെ കുത്തക ആക്കി മാറ്റുന്നു..
അവര്‍ക്ക് നേരാം വണ്ണം ചരിത്രത്തെ വിശകലനം ചെയ്യുന്നവര്‍ സഹതാപം അര്‍ഹിക്കുന്നവരായി തോന്നും അല്ലെങ്കില്‍ അങ്ങനെ അവതരിപ്പിക്കും.. അവര്‍ക്കാതെ ചെയ്യാന്‍ കഴിയൂ.. പഠിച്ചതല്ലേ പാടൂ..
ഇസ്ലാം എന്ന വാക്കോ മതത്തിനെയോ പറ്റി സംസാരിക്കുന്നവന്‍ താലീബന്‍കാരനും, ഹിന്ദു എന്ന വാക്കോ മതത്തിനെയോ പറ്റി സംസാരിക്കുന്നവന്‍ ഫാസ്സിസ്റ്റും ആയി മാറുന്നതിലെ / മാറ്റുന്നതിലെ ഗുട്ടന്‍സ് അതാണ്..
അനോണി ജീവീ,
ആശയം എന്നത് അവതരിപ്പിക്കുമ്പോള്‍ അത് നായരാണോ ഈഴവനാണോ ക്രിസ്ത്യാനിയാണോ മുസ്ലീമാണോ എന്ന് നോക്കിയാണോ വിലയിരുത്തുന്നത്? അങ്ങനെ ആണ് കപട മതേതരവാദികള്‍ നടത്തുന്നത്.. താങ്കളും അങ്ങനെ ആണോ? അങ്ങനെ ആണോ ആവേണ്ടത്?
വെള്ളാപ്പള്ളിയോ പണിക്കരോ ശിഹാബ് തങ്ങളോ എന്ത് ചിന്തിക്കുന്നു എന്ന് നാം എന്തിനു ചിന്തിക്കണം? നമ്മുക്ക് സമൂഹത്തിന്റെ നന്മ നോക്കിയാല്‍ പോരെ?
ജാതി കണ്ടുപിടിക്കാനും ജാതിക്കാരുടെ സമ്പത്ത് വിലയിരുത്താനും സര്‍ക്കാരിന് കഴിയുമെങ്കില്‍ പൊതു ജനത്തിന്റെ സമ്പത്ത് കണക്കാക്കാന്‍ എന്ത് ബുദ്ധിമുട്ട്? അപ്പോള്‍ ആ ഒരു കഴിവില്ലായിമ കൊണ്ടാണോ സംവരണം ഇപ്പോളും ജാതിയും ജാതിക്കാരുടെ സമ്പത്തും മാത്രം നോക്കി നിശ്ചയിച്ചിരിക്കുന്നത്? അപ്പോള്‍ സര്‍ക്കാര്‍ എന്ന സംവിധാനമേ എടുത്തുകളയാം എന്ന് തോന്നുന്നു..
സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ളത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മാത്രമാണ്.. മറ്റേതൊക്കെ വെറും പൊടിയിടല്‍.. വിവരം ഇല്ലാത്ത മനുഷ്യരെ പറ്റിക്കാന്‍...
ഊഹം ആയാലും നിരീക്ഷണം ആയാലും വേണ്ടില്ല, ഇത്രയും എഴുതിയതില്‍ വല്ലതും ഉണ്ടോ എന്ന് മാത്രം നോക്കിയാല്‍ പോരെ?
ആര്‍ എസ് എസ്സിന്റെ ഒരു ചരിത്ര പുസ്തകവും ഞാന്‍ ഇതേ വരെ കൈകൊണ്ടു തോട്ടിട്ടില്ലാ.. അവര്‍ എന്തെല്ലാം ചരിത്രം എഴുതുന്നു എന്നതും എനിക്കറിയില്ലാ.. ഞാന്‍ ഇതുവരെ എഴുതിയതും ഇനി എഴുതുന്നതും എന്റെ സ്വന്തം പൊതു വായനയും ചിന്തയും വിശകലനവും കൊണ്ടാണ്.. അവരുടെ ഒരു സ്റ്റഡി ക്ലാസ്സിലും ഇത് വരെ പഠിക്കാന്‍ പോയിട്ടുമില്ല.. എന്റെ ചിന്തകള്‍ ഞാന്‍ ആര്‍ക്കും പണയം വക്കുകയും ഇല്ലാ..
സതയെപോലൊരാള്‍ക്ക് പോകാവുന്നറേഞ്ചില്‍ പോയ്ട്ടുണ്ട്.
നമ്ബറിട്ട്,പോയിന്റെഴുതുമ്പോള്‍,അതിനുബലമേകുന്ന എന്തെങ്കിലും ,പഠനങ്ങളോ,സര്‍വ്വെ3റിപ്പോര്‍ട്ടുകളോ വെക്കവുന്നതാണ്.
കഴിയുമോ..?താങ്കളുടെ മാത്രം വിലയിരുത്തല്‍,തയിണക്ക്ടിയില്‍ വെച്ചുറങ്ങാം .ആരും ചോദിക്കില്ല.
ബ്ലൊഗ്ഗില്‍ വന്നതില്‍ പിന്നെ സമാനവാദഗതിയുള്ള കുറെപോസ്റ്റും ,കമന്റും
വായിച്ചു,ജാതിവ്യവസ്ഥയുടെ സാമൂഹ്യബലതന്ത്രം ,തിരിച്ചറിയാനുള്ള വിമുഖത,
അല്ലങ്കില്‍ മറച്ചുപിടിക്കാനുള്ള വെമ്പെല്‍,സം ഘപരിവാരം പയറ്റികൊണ്ടിരിക്കുന്ന തന്ത്രമാണ്.
കുറെകാലം മുമ്പ് വാരണാസിയില്‍ വെച്ച് ഒരുസുഹ്രുത്തുമായി സം സാരിച്ചപ്പോള്‍
അദ്ദേഹത്തിന്റെ അഭിപ്രായം ,ജാതികൊണ്ടുവന്നത് വി.പി.സിങാണ്.അതിനു മുമ്പ് ആരും ജാതിപറഞ്ഞവകാശം ചോദിച്ചിരുന്നില്ല.സത്യത്തില്‍ ചില കമ്മീഷനുകളാണു പ്രശ്നം ,മണ്ഡല്‍ കമ്മീഷന്‍ വന്നപ്പോള്‍,ബാബറിപള്ളി പോയി,
സച്ചാര്‍ കമ്മീഷന്‍,നടപ്പിലായാല്‍ ഇനിഎന്തൊക്കെ പോകുമന്നാര്‍ക്കറിയാം .
നരേന്ദ്രന്‍ കമ്മീഷന്റെ വെളിപ്പെടുത്തല്‍ കണ്ടല്ലോ?
സത,ജാതി ഒരു തൊഴില്‍ വിഭജനം മാത്രമാണന്ന വിലയിരുത്തല്‍ ഈ സാഹചര്യത്തില്‍ എങ്ങനെ കാണും .ചില ജാതിസമൂഹങ്ങള്‍ എല്ലാത്തരം അവകാശ/അധികാര സ്ഥലികളില്‍ നിന്നും ഒരുപാടുദൂരം മാറിനിന്നതെന്ത്.താല്പര്യമില്ലാഞ്ഞാണോ..?
ചില ജാതിസമൂഹങ്ങള്‍ പൂര്‍ണ്ണമായും കാര്‍ഷികവ്രിത്തിയിലായിരുന്നെങ്കിലും
സ്വന്തമായി ഭൂമിയോ, ഉത്പന്നങ്ങളില്‍ അധികാരമോ ഇല്ലായിരുന്നു.കഴിഞ്ഞു
പോകാനുള്ളകൂലി മാത്രം ,താല്പര്യമില്ലായിരുന്നു..?
പഠിക്കുവാന്‍ ആഗ്രഹമുണ്ടങ്കിലും കഴിയില്ലായിരുന്നു...എന്തേ..?
ഗാന്ധിജി മുതല്‍ എല്ലാ ശിന്തകന്മാരും ,അയിത്തം മാത്രമാണു ജാതിവ്യവസ്ഥ യുടെ കുഴപ്പം ,ബാക്കി നൂറുക്കുനൂറും ശരി.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന നായരെ രക്ഷപെടുത്തുന്ന കൂട്ടത്തില്‍ പിന്നോക്കത്തിലെ പാവങ്ങളും കൂടി രക്ഷപെടുന്ന അവസ്ഥ"ഭഗവാനേ" നീയെന്തെ
"ഗീത"യില്‍ ഒരു വരിപോലും എഴുതിവെച്ചില്ലല്ലോ..?
സതെ,സമത്വ സുന്ദരവും ,സുരഭിലവുമായിരുന്ന ആര്‍ഷഭാരത സം സ്കാരമുണ്ടല്ലോ..?അതുവരുകതന്നേചെയ്യും ,കാത്തിരിക്കുകയെ ചെയ്യാനുള്ളു.
സതേ വളരെ നന്നായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും സംവരണം വേണമെന്നാഗ്രഹിക്കുന്ന ചില കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്ല വിഷമം കാണും. ഇരന്നു തിന്നുന്നവരെ തൊരന്നു തിന്നുന്നത് ശീലമാക്കിയതുകൊണ്ടാണത്. തന്നെ മാറിക്കോളും. ഇവന്മാരുടെ പ്രധാന ന്യായം സാമ്പത്തിക സംവരണം നടപ്പാക്കിയാല്‍ ആള്‍ക്കാരുടെ യഥാര്‍ത്ഥ വരുമാനം മനസ്സിലാക്കാന്‍ പറ്റില്ലെന്നാണ്‍, അതിന്റെ മറവില്‍ പറ്റുന്നത്ര കാലം തൊരന്നു തിന്നണം അത്ര തന്നെ. വേണമെന്ന് വിചാരിച്ചാല്‍ നടക്കത്തതായി ഒന്നുമില്ല. ഇതൊക്കെ നടപ്പാക്കാന്‍ സംഘപരിവാര്‍തന്നെ വേണമെന്നൊന്നുമില്ല. മനസ്സുവച്ചാല്‍ അച്ചുമ്മാമനോ മറ്റേ ലാവ്‌ലിന്‍ സഖാവിനോ പോലും ചെയ്യാവുന്നതേയുള്ളൂ. പക്ഷേ മനസുവേണം. അല്ലാതെ ഞമ്മന്റെ ജാതിക്കാര്‍ക്കുള്ളത് ഇങ്ങോട്ട് പോരട്ടേ എന്നാവരുത്.
സത,
തെറി വിളിക്കപ്പെടേണ്ട ഒന്നാണു സത എഴുതിയതെന്ന് എനിക്കു തോന്നുനില്ല. സംഘപരിവാര്‍ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വീണ്ടും പറയുന്നു എന്നതിനപുറം, സത എഴുതിയതില്‍ കഴമ്പില്ല. അതുകൊണ്ട് തെറിപറയാതെ സത പറഞ്ഞ ചില കാര്യങ്ങളേക്കുറിച്ച് എന്റെ അഭിപ്രായം എഴുതാം .
ജാതി വ്യവസ്ഥ എന്തുകൊണ്ട് ഉണ്ടായി, ശീലിച്ചിരുന്നു എന്ന് വിശദീകരിക്കാന്‍ ശ്രമിക്കുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്നു തോന്നുന്നില്ല. ജാതിവ്യവസ്ഥിതിയിലെ ഉച്ച നീചത്വങ്ങള്‍ എന്ന് വിളിക്കുന്ന എന്നൊക്കെ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ശ്രമിക്കാനും സതക്ക് അവകാശമുണ്ട്. പക്ഷെ ആരും ചിരിക്കില്ല. ജാതി വ്യവസ്ഥിതിയും അതൊനോടനുബന്ധിച്ചുണ്ടായ ഉച്ച നീചത്വങ്ങളും, ഇന്ന് കണ്‍മുമ്പില്‍ കാണുന്ന യാധാര്‍ത്ഥ്യങ്ങളാണ്. അതൊക്കെ എന്തുകൊണ്ടുണ്ടായി എന്നന്വേഷിച്ചു പോകുന്നതിലും നല്ലത് അവ പരിഹരിക്കാന്‍ ശ്രമിക്കുകയല്ലേ.
ജാതിവ്യവസ്ഥിതിയുടെ കാരണമായിട്ടാണ്, സമൂഹത്തിലെ വലിയ ഒരു വിഭാഗം അളുകളെ തൊട്ടുകൂടാത്തവരായി സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ആട്ടിപ്പായിച്ചത്. ഹിന്ദുമതം എന്നു വിളിക്കുന്ന ധര്‍മ്മം പിന്തുടര്‍ന്നിരുന്ന ആളുകള്‍ ഇവരെ അവരുടെ മതം അനുഷ്ടിക്കാനോ, ആരാധനാലയങ്ങള്‍ ഉപയോഗിക്കാനോ, ദൈവങ്ങളെ ആരാധിക്കാനോ അനുവദിച്ചിരുന്നില്ല. സമ്പത്ത് മുഴുവന്‍ ഈ വരേണ്യ വര്‍ഗ്ഗം കയ്യടക്കി വക്കുകയും ചെയ്തു. ഇതൊക്കെ 2000 വര്‍ഷങ്ങള്‍ ക്ക് മുമ്പ് നടന്നിരുന്നു എന്നാരും അക്ഷേപിച്ചതല്ല. കഷ്ടിച്ച് 60 വര്‍ഷം മുമ്പ് വരെ ഇന്‍ഡ്യയില്‍ നിലനിന്നിരുന്ന നിയമവ്യവസ്ഥയുടെ ഭാഗമായിരുന്നു. ഇതിന്റെ തിരുശേഷിപ്പുകള്‍ ഇന്നും സമൂഹത്തില്‍ അവശേഷിക്കുന്നുണ്ട്.
ഇതൊകെ നിയമം മൂലം നിരോധിച്ചതു കൊണ്ട്, അവ പിന്തുടരാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ആ നിയമങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ , ഇപ്പോള്‍ മുഖം മൂടിയിട്ട് നടക്കുന്ന പലരുടെയും തനിനിറം നമുക്ക് കാണാമായിരുന്നു.
സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ച വൃത്തികേടുകളിലുള്ള കുറ്റബോധം കൊണ്ടാണ്, സതയേപ്പോലുള്ളവര്‍ അതിന്റെ ചരിത്രം ചികഞ്ഞു കൊണ്ടിരിക്കുന്നത്.
തൊഴിലുകളനുസരിച്ച് ആളുകളെ തരം തിരിച്ചതിലൊന്നും അരും ഒരു തെറ്റും കാണില്ല. അത് എല്ലാ സമൂഹങ്ങളിലും ഉണ്ടായിരുന്നു. പക്ഷെ അങ്ങനെ തരം തിരിച്ച ചിലരെ, തൊട്ടുകൂടത്തവരായി സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതാണു തെറ്റ്. അത് ഇന്‍ഡ്യയില്‍ മാത്രമല്ല നടന്നിട്ടുള്ളത്. തെക്കേ ആഫ്രിക്കയി കറുത്ത വര്‍ഗ്ഗക്കാരോട് ഇതു പോലെ തന്നെയാണ് വെള്ളക്കാര്‍ പെരുമാറിയിരുന്നത്. പക്ഷെ അവിടെ വെള്ളക്കാരെ മാറ്റി കറുത്തവര്‍ അധികാരം പിടിച്ചെടുത്തു. പക്ഷെ ഇന്‍ഡ്യയില്‍ ഇന്നും ദളിതര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ വന്നിട്ടില്ല. കേരളത്തില്‍ തൊട്ടുകൂടാത്തവരെ മുഖ്യധാരയില്‍ ആക്കാന്‍ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. അതിനു കാരണം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നടപ്പിലാക്കിയ വിദ്യാഭ്യസത്തിലും തൊഴിലിലുമുള്ള സംവരണം തന്നെയാണ്. തമിഴ് നാട്ടിലും സമാനമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാറ്റങ്ങള്‍ ഉണ്ടാകാത്തത് ഉത്തരേന്ത്യയിലാണ്.
സത,
ഒരു തൂപ്പുകാരനായി ജോലി ചെയ്യുന്നവനെ പരിഷ്ക്കാരിയും നല്ലവനുമായ മാനേജര്‍ അകറ്റി നിര്‍ത്തുന്നില്ലേ? വീട്ടില്‍ 'തോട്ടിപ്പണി'ക്ക് (ഇന്നതില്ല, കേരളത്തില്‍ എങ്കിലും..)വരുന്ന സ്വജാതിയില്‍ പെട്ട പണിക്കാരനെ മണിമാളികയില്‍ കയറ്റി സല്ക്കരിക്കുമോ? എന്നൊക്കെ ചോദിച്ച് ഒരനീതിയെ സത ന്യയീകരിക്കുന്നത് കാണുമ്പോള്‍ ശരിക്കും സഹതാപം തോന്നുന്നു. തോട്ടിപണിക്കാരനെ തൊട്ടിപ്പണിചെയ്യുമ്പോള്‍, അരും മണിമാളികയിലെന്നല്ല ചെറ്റക്കുടിലില്‍ പോലും കയറ്റില്ല. പക്ഷെ തോട്ടിപ്പണി കഴിഞ്ഞു കുളിച്ച് അഴുക്കെല്ലാം കഴുകിക്കളഞ്ഞു വന്നാല്, അയാളെ ഒരു സ്ഥലത്തുനിന്നും അകറ്റി നിര്‍ത്താറില്ല സുബോധമുള്ളവര്‍. അവനെ പൊതു വഴിനടത്താതിരിക്കുക, പൊതു കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ അനുവദിക്കാതിരിക്കുക, ദൈവരാധന നിക്ഷേധിക്കുക , അടിമയാക്കി വക്കുക എന്നതൊക്കെ മനുഷ്യസ്നേഹമുള്ളവര്‍ ആരും ചെയ്യില്ല. പക്ഷെ അതൊക്കെ ചെയ്തു സ്വയം ഉയര്‍ന്നവരെന്ന് വിളിച്ചിരുന്ന ഒരു പറ്റം ജനങ്ങള്‍ . നിര്‍ഭാഗ്യവശാല്‍, തമസോമാ ജ്യോതിര്‍ഗമയ എന്ന തത്വത്തില്‍ വിശ്വസിച്ചവരായിരുന്നു അവര്‍. അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കണമെന്ന് ജഗതീശ്വരോട് പ്രാര്‍ത്ഥിക്കുമ്പോള്‍, തന്നെ മനസു നിറയെ അന്ധകാരം കൊണ്ടുനടന്നവരാണവര്‍.
കാടുകളില്‍ ജീവിതം ചിലവഴിക്കുന്ന ഒരുവന്, അവനു പട്ടിണി ഇല്ലാതെ ജീവിക്കുക, കള്ളു കുടിക്കുക തുടെങ്ങിയ (നമ്മള്‍ നോക്കുമ്പോള്‍) ചെറിയ ആഗ്രഹങ്ങള്‍ മാത്രമേ കാണൂ. അതില്‍ കൂടുതല്‍ ആഗ്രഹങ്ങള്‍ കുത്തിവക്കാന്‍ ശ്രമിച്ചാല്‍, അതിനു ശ്രമിക്കുന്നവനെ അവന്‍ കുത്തി എന്നുവരും!
ഈ വാക്കുകളില്‍ ഒരു ജാതിപ്പേക്കോലം പല്ലിളിച്ചു കാണിക്കുന്നത് ഞാന്‍ കാണുന്നു, എന്നു പറയുമ്പോള്‍ എന്നെ കുറ്റപ്പെടുത്തരുത്. ഇതു തന്നെയായിരുന്നു പണ്ട് തൊട്ടുകൂടാത്തവരേക്കുറിച്ച് ഉയര്‍ന്ന ജാതിക്കാര്‍ പറഞ്ഞിരുന്നതും. പറയനും പുലയനും പട്ടിണി ഇല്ലാതെ ജീവിക്കുക. അതിന് തമ്പ്രാന്റെ പറമ്പില്‍ കുത്തിയ കുഴിയില്‍ ഇല വച്ച് അതില്‍ ഒഴിച്ചു കൊടുക്കുന്ന കരിക്കാടി കുടിക്കുക. അതിനുശേഷം കള്ളുകുടിച്ച് കിടന്നുറങ്ങുക. അതില്‍ കൂടുതല്‍ ആഗ്രഹങ്ങള്‍ അവനില്‍ കുത്തിവക്കരുത് എന്നു നിഷ്കര്‍ഷിച്ചതിന്റെ കരണം ഇപ്പോഴാണു എനിക്ക് മനസിലായത്. അതിനു ശ്രമിക്കുന്ന ബ്രാഹമണനെ പുലയനും പറയനും കുത്തും എന്ന പേടി കൊണ്ട് അവരാരും അതിനു ശ്രമിച്ചില്ല. ജീവ ഭയം ആണല്ലോ ഏറ്റവും വലിയ ഭയം. 2000 വര്‍ഷം മുമ്പ് പറയനെ, പറയനാക്കി നിര്‍ത്താന്‍ പറഞ്ഞ ന്യായീകരണം, ഇന്ന് സത കാട്ടുജാതിക്കാരെ കാട്ടുജാതിക്കാരായി നില നിര്‍ത്താന്‍ ഉപയോഗിക്കുന്നു. യഥാ രാജ തഥാ പ്രജ!!
ചാര്‍വാകന്‍,
~~~~പോയിന്റെഴുതുമ്പോള്‍,അതിനുബലമേകുന്ന എന്തെങ്കിലും ,പഠനങ്ങളോ,സര്‍വ്വെ3റിപ്പോര്‍ട്ടുകളോ വെക്കവുന്നതാണ്~~~~~
സുഹൃത്തേ, ഞാന്‍ എന്തിനാണ് ഈ പോസ്റ്റിലൂടെ ശ്രമിച്ചത് എന്ന് മനസ്സിലാക്കുമല്ലോ. എന്തെങ്കിലും ശാസ്ത്രീയമായി പഠിക്കുക അല്ല ചെയ്തത്, ചെയ്യുന്നത്. ചരിത്രത്തിലെ ഓരോ സംഭവങ്ങളെയും തെറ്റുകുറ്റങ്ങളെയും വിലയിരുത്തേണ്ടത് എങ്ങനെ ആവണം എന്നൊരു ചിന്ത പങ്കു വക്കുകയും അതുവഴി നിര്‍ദേശിച്ച ചില മാര്‍ഗങ്ങളും ആണ്. അതിനു പഠന റിപ്പോര്‍തുകളുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
~~~~~ജാതിവ്യവസ്ഥയുടെ സാമൂഹ്യബലതന്ത്രം ,തിരിച്ചറിയാനുള്ള വിമുഖത,
അല്ലങ്കില്‍ മറച്ചുപിടിക്കാനുള്ള വെമ്പെല്‍,സം ഘപരിവാരം പയറ്റികൊണ്ടിരിക്കുന്ന തന്ത്രമാണ്.~~~~~
ജാതി വ്യവസ്ഥിതി വിലയിരുത്തുമ്പോള്‍ രാഷ്ട്രീയം കലര്താതിരിക്കാന്‍ ശ്രമിക്കുക. കാരണം ഇതൊരു സാമൂഹിക പ്രശ്നമാണ്. രാഷ്ട്രീയം പ്രയോഗിക്കുന്നത് ചീത്ത ആണെന്ന് പറയില്ല, പക്ഷെ വിവേകത്തോടെ വേണം.. അതിനു എത്രപേര്‍ തയ്യാറാകും?
~~~~സച്ചാര്‍ കമ്മീഷന്‍,നടപ്പിലായാല്‍ ഇനിഎന്തൊക്കെ പോകുമന്നാര്‍ക്കറിയാം .
നരേന്ദ്രന്‍ കമ്മീഷന്റെ വെളിപ്പെടുത്തല്‍ കണ്ടല്ലോ?~~~~~
ജാതിയും മതവും തിരിച്ചു പഠനങ്ങള്‍ നല്ലതാണ്, പക്ഷെ അത് സമൂഹത്തിനെ ഇവയുടെ പേരില്‍ വിഘടിപ്പിക്കാനാവരുത്.. അതുവഴി രാഷ്ട്രീയ മുതലെടുപ്പിണോ വിദ്വോഷം വളര്‍ത്താനോ ആവരുത്.. വിടവുകള്‍ നികത്തുക എന്നാ ലക്ഷ്യത്തോടെ ആവണം..
~~~~~ചില ജാതിസമൂഹങ്ങള്‍ എല്ലാത്തരം അവകാശ/അധികാര സ്ഥലികളില്‍ നിന്നും ഒരുപാടുദൂരം മാറിനിന്നതെന്ത്.താല്പര്യമില്ലാഞ്ഞാണോ..?
ചില ജാതിസമൂഹങ്ങള്‍ പൂര്‍ണ്ണമായും കാര്‍ഷികവ്രിത്തിയിലായിരുന്നെങ്കിലും
സ്വന്തമായി ഭൂമിയോ, ഉത്പന്നങ്ങളില്‍ അധികാരമോ ഇല്ലായിരുന്നു.കഴിഞ്ഞു
പോകാനുള്ളകൂലി മാത്രം ,താല്പര്യമില്ലായിരുന്നു..?
പഠിക്കുവാന്‍ ആഗ്രഹമുണ്ടങ്കിലും കഴിയില്ലായിരുന്നു...എന്തേ..?~~~~~
താങ്കളുടെ തികച്ചും ആല്മാര്ധമായ ചോദ്യങ്ങള്‍.. കഴംബുള്ളവയും.. അവയ്ക്ക് ആദ്യമേ നന്ദി..
ഇന്നത്തെ സാഹചര്യത്തില്‍ ഏതൊരു സര്‍ക്കാരിനും സമൂഹത്തിനും പഴയ തെറ്റുകള്‍ക്ക് അല്ലെങ്കില്‍ വ്യവസ്ഥിതികള്‍ക്ക് പരിഹാരം ചെയ്യാന്‍ മറ്റു പല ഘടകങ്ങളും നോക്കേണ്ടി വരും എന്ന് മനസ്സിലാക്കുമല്ലോ.. സമ്പന്നരുടെ ഭൂമിയും സ്വത്തും ഒക്കെ കണ്ടുകെട്ടി പാവങ്ങള്‍ക്ക് വീതിച്ചു കൊടുക്കുക പോലുള്ളവ നടപ്പാക്കുക അസാധ്യവും അധാര്‍മികവും അരാജകത്വം ഉടലെടുപ്പിക്കുന്നതും ആകുമെന്നും അറിയാമല്ലോ.. അതുകൊണ്ടല്ലേ ഇടതു സര്‍ക്കാര്‍ പല തവണ അധികാരത്തില്‍ വന്നപ്പോള്‍ പോലും ഇത്തരം ന്ടപടികളിലോട്ടു ആലോചിക്കുക പോലും തയ്യാറാവാത്തത്.. ജാതിസമൂഹങ്ങള്‍ മുഖ്യധാരയിലോട്ടു വരുന്നുണ്ട് എന്ന് മനസ്സിലാക്കുമല്ലോ.. ധൃതി പിടിക്കുക ചെയ്തിട്ടു ഒരു ഫലവും ഇല്ലെന്നും ഞാന്‍ പോസ്റ്റില്‍ പറഞ്ഞവ കൂടി വായിച്ചാല്‍ മനസ്സിലാകും.. സമൂഹത്തില്‍ പെട്ടന്നൊരു മാറ്റം ആഗ്രഹിക്കുന്ന പോലെ ഒരു മണ്ടത്തരം വേറൊന്നില്ല.. അതുകൊണ്ടാണ് വിപ്ലവം എന്നാ സങ്കല്പം തോറ്റു പോകുന്നത്.
~~~~~സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന നായരെ രക്ഷപെടുത്തുന്ന കൂട്ടത്തില്‍ പിന്നോക്കത്തിലെ പാവങ്ങളും കൂടി രക്ഷപെടുന്ന അവസ്ഥ"ഭഗവാനേ" നീയെന്തെ
"ഗീത"യില്‍ ഒരു വരിപോലും എഴുതിവെച്ചില്ലല്ലോ..?~~~~~
സുഹൃത്തേ, നമ്മള്‍ രോഗം കണ്ടുപിടിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തില്ലേ? അവ ഫലപ്രദമായി എങ്ങനെ നടപ്പിലാക്കണം എന്ന് മാത്രമല്ലേ തര്‍ക്കമുള്ളൂ.. പിന്നെ എന്തിനു എഴുതാപ്പുറം വായിക്കണം?
അസ്തലവിസ്ത,
~~~~മനസ്സുവച്ചാല്‍ അച്ചുമ്മാമനോ മറ്റേ ലാവ്‌ലിന്‍ സഖാവിനോ പോലും ചെയ്യാവുന്നതേയുള്ളൂ~~~~
അത്തരം കപട മതെതരക്കാര്‍ അങ്ങനെ ഒന്നും ചെയ്യില്ലാന്ന് എനിക്കും താങ്കള്‍ക്കും ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും അറിയാവുന്നതല്ലേ? ജാതിയെയും വോട്ട് ബാങ്ക് ആക്കാന്‍ ഉള്ള തന്ത്രപ്പാട് നടത്തുന്നവര്‍ പൊതുജനം എന്നൊരു മതേതര സങ്കല്‍പ്പത്തെക്കുറിച്ച് ചിന്തിക്കുമോ? ജാതീയത ഒരു വര്‍ഗീയത ആക്കിക്കൊണ്ടിരിക്കുന്നവര്‍ ചരിത്രത്തിനെയും പഠന റിപ്പോര്‍ട്ടുകളെയും ഒക്കെ പ്രീണിപ്പിക്കാനും വിഭജിക്കാനുമായി ഉപയോഗിക്കുമ്പോള്‍ അവ നേരായ മാര്‍ഗത്തിലൂടെ കാണണം എന്നും തെറ്റുകള്‍ക്ക് പരിഹാരം നേരായ മാര്‍ഗത്തിലൂടെ ചെയ്യണം എന്നും ആവശ്യപ്പെടുന്നവര്‍ 'ഹിഡന്‍ അഗണ്ട' ക്കാരായി മുദ്ര കുത്തപ്പെടുന്നു. പിന്നോക്കം നില്‍ക്കുന്ന ജാതിയിലെ 'ചിലര്‍' മാത്രമല്ല, എല്ലാവരും മുന്നോട്ടു വരണം എന്ന കാഴ്ചപ്പാടുകള്‍ ഉള്ളവരാണ് സാമ്പത്തികം അടിസ്ഥാനമാക്കണം എന്ന് പറയുന്നത്. അതേസമയം ജാതിയിലെ 'ചിലര്‍' മാത്രം ഉയരണം എന്ന് ആഗ്രഹിക്കുന്നവരാണ്, ജാതി പറഞ്ഞു 'അവകാശങ്ങള്‍' വേണം എന്ന് വാദിക്കുന്നത്.. അങ്ങനെ വരുമ്പോള്‍ ശ്രീ നാരായണ ഗുരുവും അക്കൂട്ടര്‍ക്ക് ബാധ്യതയാവുന്നു. ശ്രീ നാരായണ ഗുരുവിന്റെ വാക്കുകള്‍ക്കു വില കൊടുക്കുന്നവര്‍ പാവങ്ങളുടെ പേരില്‍ 'മുതലക്കണ്ണീര്‍' ഒഴുക്കുന്ന കാപാലികന്മാരും..
കാളിദാസന്‍,
നാം താങ്കളുടെ ബ്ലോഗ്ഗില്‍ ഓസ്ട്രേലിയയില് നടന്നതെന്താണ്? എന്ന പോസ്റ്റില്‍ ചര്‍ച്ച നടത്തിയതും ഞാന്‍ ഇനി താങ്കളുമായി ബൂലോഗത്തില്‍ ഒരു ചര്‍ച്ചക്കും വരില്ല എന്നും അറിയിച്ചതായിരുന്നല്ലോ. താങ്കളുടെ ചര്‍ച്ചകളുടെ രീതിയും, യുക്തിബോധവും, മുന്‍വിധികളും, ചര്‍ച്ചയെ വഴി തെറ്റിക്കുന്ന രീതികളും ഒക്കെ അനുഭവിച്ചു മനം മടുത്താണ് ഞാന്‍ ആ നിലപാടില്‍ എത്തിയത്. ആ നിലപാടില്‍ നിന്നും മാറാന്‍ ആഗ്രഹമില്ലാതതിനാല്‍ താങ്കള്‍ ഇനിയും എന്നെ ബുദ്ധിമുട്ടിക്കരുതെന്ന് അപേക്ഷിക്കുന്നു. എന്റെ അഭിപ്രായത്തില്‍ മോശം വാക്കുകള്‍ ഉപയോഗിക്കാതിരിക്കുന്നത് മാത്രമല്ല നല്ല ചര്‍ച്ചക്ക് നിദാനം. ഇങ്ങനെ എഴുതുന്നതില്‍ വിഷമം ഉണ്ടെങ്കിലും ഞാന്‍ അതിനു നിര്‍ബന്ധിതനാക്കപ്പെട്ടിരിക്കുന്നു...
ക്ഷമിക്കുമല്ലോ... നന്ദി..
സത,
എന്റെ അഭിപ്രായങ്ങള്‍ താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതില്‍ ഖേദിക്കുന്നു.
പക്ഷെ താങ്കളൊക്കെ കഥയറിയാതെ ആട്ടം കാണുകയാണ്. അതുകൊണ്ടാണ്, ജാതി വ്യവസ്ഥയെ ന്യായീകരിക്കാന്‍ പലതും പറയുന്നത്.
ജാതി ഇല്ലാതാക്കിയാല്‍ സകല പ്രശ്നവും തീരുമെന്നാണ്, താങ്കള്‍ കരുതുന്നത്. അതു കൊണ്ടാണ്, ജാതി സംവരണം നടത്തുന്നത്, ജാതി നിലനിര്‍ത്തി കൊണ്ടു പോകുമെന്നൊക്കെ പറയുന്നത്. ജാതി ഉള്ളതും, ജാതി വ്യവസ്ഥയും തമ്മില്‍ വലിയ അന്തരമുണ്ട്. അത് മനസിലാക്കാനുള്ള വിവേകം ഇന്നത്തെ അവസ്ഥയില്‍ താങ്കള്‍ക്കില്ല.
ജാതിവ്യവസ്ഥിതി എന്ന് പറയുന്നത് ഇന്ന് നിലനില്‍ക്കുന്നത് വിദ്യാഭ്യാസവും വികസനവും ചെന്ന് കേറാത്ത, സാമ്പത്തിക അസമത്വം വളരെ അധികം നിലനില്‍ക്കുന്ന ചില പ്രദേശങ്ങളില്‍ ആണ്. അവ ഇല്ലാതാക്കാന്‍ ആദ്യമേ വേണ്ടത് അവബോധനവും വിദ്യാഭാസവുമാണ്. അവബോധനം എന്ന് പറയുന്നത് ജാതീയമായി ചിന്തിക്കുന്ന മുന്നോക്കക്കാര്‍ക്കും ചൂഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിവില്ലാത്ത പിന്നോക്കക്കാരെയും അവയെക്കുറിച്ച് ചിന്തിപ്പികുക എന്നതാണ്. അതിനെ സത്യത്തില്‍ മറ്റൊരു കാര്യമായി കണ്ടു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.. അതിനു ആ പ്രദേശങ്ങളില്‍ ആണ് പ്രവര്‍ത്തനം കേന്ദ്രവല്‍ക്കരിക്കേണ്ടതും.. അതിനായി രാഷ്ട്രീയ-മത-ജാതി വത്യാസങ്ങള്‍ ഇല്ലാതെ എല്ലാ വിഭാഗം ആള്‍ക്കാരും സര്‍ക്കാരും മുന്നോട്ടു വരണം.
ജാതി എന്നത് കല്യാണം പോലുള്ള ചില കാര്യങ്ങളില്‍ ഒഴിച്ച് നിര്‍ത്താന്‍ സാധിക്കും എന്ന് തോന്നുന്നില്ല. അതേസമയം ജാതി എന്നത് സമൂഹത്തിലെ മറ്റു പൊതു കാര്യങ്ങള്‍ക്ക് നിദാനം ആകാന്‍ അനുവദിക്കരുത്. അത് മറ്റൊരു രീതിയില്‍ ജാതി സമൂഹത്തില്‍ നിലനിര്‍ത്തുന്നതിന് സഹായിക്കും. പോരാത്തതിന് ഇവ രാഷ്ട്രീയമായി കാണുന്നവര്‍ മുതലെടുപ്പുകള്‍ക്ക് ശ്രമിക്കും. സമൂഹം എന്നതിലെ കാര്യങ്ങള്‍ക്ക് ജാതിയും മതവും ഒരു ബാധ്യത ആയി കാണാതെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരും പാര്‍ട്ടികളും ബുജികളും മാധ്യമങ്ങളും ഒക്കെ തയ്യാറായാലെ ആവശ്യമില്ലാത്ത 'തരം തിരിക്കലുകള്‍' അവസാനിപ്പിച്ചു സമത്വം എന്നാ വിദൂരമായ ലക്‌ഷ്യം കൊണ്ടുവരാന്‍ സാധിക്കൂ.. അതുതന്നെ അല്ലെ സോഷ്യലിസവും?
സംവരണം എന്നത് ജാതി തിരിച്ചു കൊടുക്കുന്നതിലെ അശാസ്ത്രീയതയും സങ്കീര്‍ണതകളും രാഷ്ട്രീയവും ഇല്ലാതാക്കാന്‍ ആര്‍ക്കാണ് അങ്കലാപ്പ്? സാമ്പത്തികമായി കൊടുക്കുമ്പോള്‍ അര്‍ഹര്‍ക്ക് കിട്ടാതിരിക്കും എന്ന് ബുദ്ധി ഉള്ള ഒരു മനുഷ്യരും വാദിക്കില്ലല്ലോ...
എവിടെ ആണ് അപ്പോള്‍ പ്രശ്നം? അനാവശ്യമായ ചില വാശികള്‍ അല്ലാതെ..!
മറ്റൊരു കാര്യം,
പലപ്പോളും ബുജികളും മാധ്യമങ്ങളും സംഭവങ്ങളെ അനാവശ്യമായി ജാതി തിരിച്ചു വിശകലനം ചെയ്യുന്നതും കാണാം. ഉദാഹരണമായി, "ദളിതന്‍ ആക്ക്രമിക്കപ്പെട്ടു" എന്ന തലക്കെട്ടോടെ അവതരിപ്പിക്കുന്ന പല വാര്‍ത്തകളും കാണാം. അതിലൊക്കെ ആക്ക്രമിക്കപ്പെട്ട വ്യക്തി ദളിതന്‍ ആയതുകൊണ്ട് എന്തെങ്കിലും പ്രകോപനം ഉണ്ടാക്കിയതായി കാണാന്‍ കഴിയില്ല. ഒരുപക്ഷെ സംഭവം വ്യക്തിപരം ആകാം, സാമ്പത്തികം ആകാം. അതിനെ ഒക്കെ യാധാര്‍ധ്യബോധമില്ലാതെ ചിത്രീകരിക്കുന്നത് അനാവശ്യമാണ്. കാരണം അതൊക്കെ പിന്നോക്കക്കാരെ മാനസികമായി തളര്‍ത്തുന്നതാണ്.. എത്ര ദോഷമാണ് ഇവ സമൂഹത്തില്‍ ഉണ്ടാക്കുക?
"കള്ളനല്ല" എന്ന് വിളിച്ചുകൂവി നടന്നു, ഒരുത്തന്‍, അവന്‍ കള്ളന്‍ അല്ല എന്ന് നാട്ടുകാരെ മനസ്സിലാക്കിച്ചു എന്ന് ചിന്തിക്കുന്ന അത്രയും ബുദ്ധിശൂന്യം!!
ഇതൊക്കെ കാണിച്ചു വെറുപ്പുണ്ടാക്കുന്ന മറ്റു ചില വിഭാഗങ്ങള്‍ വേറെ.. ഇതൊക്കെ നല്ലതാണോ? ചിന്തിക്കുക..
ജാതിയതയുടെ വേരുകളും, അതിന്റെ ശിഖരങ്ങളും,
വ്യക്തിവിരോധങ്ങള്‍ക്കിട നല്‍കാതെ വസ്തുതാപരമായി വ്യത്യസ്തരായ ബ്ലോഗര്‍മാരുടെ കാഴ്ച്ചാപ്പാടുകള്‍ പങ്കുവക്കുന്നത് ഒരു സമഗ്ര ദര്‍ശനം സാധ്യമാക്കുമെന്നതിനാല്‍ സ്വാഗതാര്‍ഹമാണ്.
തുടരുക. ആശംസകള്‍ !!!
Post a Comment